Post Category
താല്പര്യപത്രം ക്ഷണിച്ചു
കാസര്‍കോട് ജില്ലയില്‍ സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്ക് സ്വകാര്യ ഭൂമി, ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനം നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജില്ലാഭരണകൂടം താല്പര്യപത്രം ക്ഷണിച്ചു. മാര്‍ച്ച് 30 ന് വൈകീട്ട് അഞ്ചിനകം മതിയായ രേഖകള്‍ സഹിതം താല്പര്യപത്രം ജില്ലാകളക്ടര്‍, കളക്ടറേറ്റ്, പി ഒ വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തിലോ kascoll.ker@nic.in എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.kasargod.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments