Post Category
പ്ലാസ്റ്റിക്, പി.വി.സി ഫ്ളെക്സ് പരസ്യബോര്‍ഡ് നീക്കിയില്ലെങ്കില്‍ നടപടി
ലോകസഭാതെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്ലാസ്റ്റിക്ക്, പി വി സി ഫ്ളെക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഒഴിവാക്കണമെന്ന് ഹൈക്കോടതിയും ഇലക്ഷന് കമ്മീഷനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ശുചിത്വമിഷന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തിരമായി ഇവ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ കൃത്യവിലോപവും കോടതിയലക്ഷ്യവുമായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് മുന്നറിയിപ്പ് നല്കി.
date
- Log in to post comments