Skip to main content
ട്രാക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യാതിഥിയായ ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് സംസാരിക്കുന്നു.

ട്രോമാ കെയര്‍ വാര്‍ഷിക യോഗം 

ട്രോമാ കെയര്‍ കാസര്‍കോടിന്റെ (ട്രാക്ക്) വാര്‍ഷിക ജനറല്‍ബോഡി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് മുഖ്യാതിഥിയായി. ട്രോമാ കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പൊതു സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക വിഭജനത്തെ കുറച്ച് കൊണ്ട് വന്ന് മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കാന്‍ ട്രോമാ കെയര്‍ സൊസൈറ്റിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാക്ക് വൈസ് പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി വേണുഗോപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സാമൂഹിക സന്നദ്ധ സംഘടനയായ ട്രാക്ക് വാഹനാപകടങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ജില്ലയില്‍ 4193 വളണ്ടിയര്‍മാരാണ് സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു വരുന്നത്. യോഗത്തില്‍ വെച്ച് സര്‍വീസില്‍ നിന്നും വിരമിക്കുന്ന ആര്‍ടിഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കലിന് യാത്രയയപ്പ് നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മദുസൂദനന്‍, ജോയിന്റ് ആര്‍ടിഒ പി രാജേഷ്, ട്രാക്ക് ജില്ലാ കോഡിനേറ്റര്‍ എംവിഐ: എം വിജയന്‍, ജില്ലാ ട്രഷറര്‍ എംവിഐ: ടി വൈകുണ്ഠന്‍, ജോയിന്റ് സെക്രട്ടറി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.  

 

 

date