Skip to main content

പരിശീലനം വെള്ളിയാഴ്ച തുടങ്ങും

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 29, 30, ഏപ്രില്‍ ഒന്ന് തീയതികളിലായി ഒന്നാം ഘട്ട പരിശീലനം നല്‍കും. അതത് മണ്ഡലങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ച് വരെയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പരിശീലനം. ഓരോ മണ്ഡലങ്ങളിലും പ്രതിദിനം ആറ് പരിശീലന പരിപാടികളുണ്ടാകും. ഇതിനായി ഓരോ മണ്ഡലത്തിലും നാല് വീതം മാസ്റ്റേഴ്സ് ട്രെയിനേഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഓരോ പരിശീലന പരിപാടിയിലും 40 ജീവനക്കാരുടെ വരെ പങ്കാളിത്തമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date