Skip to main content

ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ രൂപീകരിച്ചു 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പായി നടത്തുന്നതിന്  ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. ജില്ലാതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലം വരെ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ ഉണ്ടാകും. ഫെസിലിറ്റേഷന്‍ യൂണിറ്റുകളുടെ ഏകോപന ചുമതല ജില്ലാ ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ക്കും ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കുമാണ്. ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കുക, ഹരിത തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ സംഘടിപ്പിക്കുക, റാലികള്‍, പൊതുസമ്മേളനങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ഉപയോഗം തടയുക, ഹരിത തെരഞ്ഞെടുപ്പ് വോളണ്ടിയര്‍ ഗ്രൂപ്പ് രൂപീകരിക്കല്‍, ഗ്രീന്‍ പ്രോട്ടോകോള്‍ പരിശീലനം എന്നിങ്ങനെ വിവിധങ്ങളായ ചുമതലകളാണ് ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ക്കുള്ളത്. 

date