Skip to main content

അവകാശികളില്ലാത്ത വാഹനം ലേലം ചെയ്യും

 

ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയില്ലാത്തതുമായതും വിവിധ കേസുകളിലും അല്ലാതെയുമായി പിടിച്ചെടുത്തിട്ടുള്ള 86 വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ ഏപ്രില്‍ 25നകം മതിയായ രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ  ഹാജരായി അവകാശവാദം രേഖാപരമായി ഉന്നയിക്കണം. പ്രസ്തുത കാലാവധിക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങളെ കേരള പോലീസ് ആക്ട് പ്രകാരം അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പരസ്യമായ പൊതുലേലം വഴി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതായിരിക്കും. 

date