കുടുംബശ്രീ പാചകമത്സരം-ആബിദയുംമൈമൂനയുംചാദിന്റെഹൂറിമാര്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ കാറ്ററിങ് യൂനിറ്റുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച 'വടക്കിനി ജംങ്ഷന്‍' പാചക മത്സരത്തില്‍ മലപ്പുറം എ.ജെ ഇവന്റ്കാറ്ററിങ് യൂനിറ്റിലെ മൈമൂനയും ആബിദയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇവര്‍ക്ക് 'ചാദിന്റെഹൂറി' പട്ടം കുടുംബശ്രീജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത സമ്മാനിച്ചു. കോട്ടക്കുന്ന്ഡിടിപിസിഹാളിലാണ്മത്സരം സംഘടിപ്പിച്ചത്.
11 കാറ്ററിംങ്‌യൂനിറ്റുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ മൂന്ന് വീതം വിഭവങ്ങളാണ് മത്സരാര്‍ത്ഥികള്‍ തയാറാക്കിയത്. ചില്ലി ചിക്കന്‍, കാരറ്റ് ഹല്‍വ എന്നീ വിഭവങ്ങള്‍ ജഡ്ജസിന്റെ നിര്‍ദ്ദേശപ്രകാരംഎല്ലായൂനിറ്റുകളുംതയ്യാറാക്കി. ഒന്നര മണിക്കൂറാണ ്‌സമയം അനുവദിച്ചിരുന്നത്.
യൂനിറ്റിന്റെ തനത് വിഭവമായി ഓവനില്ലാതെ ആവിയില്‍ വേവിച്ചെടുത്ത ചക്ക കൊണ്ടുള്ള പിസ ഉണ്ടാക്കിയാണ് മൈമൂനയും ആബിദയുംഒന്നാംസ്ഥാനം നേടിയെടുത്തത്. പഴങ്ങളും പാലുംചേര്‍ത്ത് ഫ്രൂട്ട്‌സ് മില്‍ക്ക് സാഗോ ഉണ്ടാക്കിയ ലസീദ് കാറ്ററിംങ്‌യൂണിറ്റിലെറുക്‌സാനയും നസീമയുംരണ്ടാംസ്ഥാനം നേടി. അമരമ്പലം ശ്രുതി കാറ്ററിങ്ങിലെ ഷീബക്കും ആയിഷക്കുമാണ് മൂന്നാംസ്ഥാനം. കൂവകൊണ്ടുള്ള പുഡ്ഡിംഗ് ആണ്ഇവര്‍ ഉണ്ടാക്കിയത്.
കുടുംബശ്രീ കാറ്ററിംങ് യൂനിറ്റുകളുടെ പരിശീലനം നടത്തുന്ന അയഫ്രത്തിലെ ഷെഫുമാരായ അനീഷ്.കെ.സുബ്രഹ്മണ്യന്‍, അബ്ദുല്‍ നാസര്‍, ശ്രീധരീയം ആയുര്‍വേദ ആശുപത്രിയിലെ ഷെഫ്‌കോ-ഓര്‍ഡിനേറ്റര്‍ പി.എസ്‌സോണിഎന്നിവരാണ്ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നത്. ഒന്നാംസ്ഥാനം നേടിയവര്‍ക്ക് 10,000 രൂപ, രണ്ടാം സ്ഥാനവും മൂന്നാംസ്ഥാനവും നേടിയവര്‍ക്ക്‌യഥാക്രമം 5000 രൂപ, 2500 രൂപ ക്യാഷ് അവാര്‍ഡുകള്‍ ലഭിച്ചു. അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായകെ.എം.വിനോദ്, സായ് കൃഷ്ണന്‍, ജില്ലാ പോഗ്രാംമാനേജര്‍മാരായമൃദുല, ജിനേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രാഗേഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments