Skip to main content

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെയ്ഡ് ന്യൂസ്  ബോധവല്‍ക്കരണ സെമിനാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ്  കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെയ്ഡ് ന്യൂസ് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ജില്ലയിലെ അച്ചടി, ദൃശ്യ,  ഓണ്‍ ലൈന്‍ മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കണം. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉദ്ഘാടനം ചെയ്യും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. എംസിഎംസി മെമ്പര്‍മാര്‍ സംസാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ 04994 255145

date