Post Category
സ്വീപ് പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു
കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്വീപ് തയ്യാറാക്കിയ പ്രചാരണ വീഡിയോ തെരഞ്ഞെടുപ്പ് വിഭാഗം നിരീക്ഷകന് എസ് ഗണേഷ് ഐ.എ.എസിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പ്രകാശനം ചെയ്തു. കളക്ടറേറ്റ് ചേമ്പറില്‍ അസിസ്റ്റന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി.മുഹമ്മദ് നൗഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രകാശനം.
ഒളിമ്പ്യന്‍ പി.ടി. ഉഷ, പ്രശസ്ത ചിത്രകാരന് പി.എസ്. പുണിഞ്ചിത്തായ, ഇന്ത്യന്‍ ഫുട്ബോളര് എം. സുരേഷ്, കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി.സജിത് ബാബു എന്നിവരുടെ സന്ദേശങ്ങളടങ്ങിയതാണ് വീഡിയോ.
date
- Log in to post comments