എറണാകുളം അറിയിപ്പുകശ
രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 6 ന്
കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം ഏപ്രിൽ ആറിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുക്കണമെന്ന് അസി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ച
സൂര്യാതപം: 13 പേർ ചികിത്സതേടി
സൂര്യതാപത്തെ തുടർന്ന് ഇന്ന് (ഏപ്രിൽ 5) ജില്ലയിൽ 13 പേർ ചികിത്സതേടി.
കല്ലായി, പെരുവയൽ, കുരുവട്ടൂർ, തിക്കോടി, ഫറൂഖ്, പയ്യോളി, കടലുണ്ടി, മണിയൂർ, വില്ലാപ്പള്ളി, വടകര, ചെറുവണ്ണൂർ, നന്മണ്ട എന്നിവിടങ്ങളിൽ നിന്നാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ സൂര്യാഘാതത്തെ തുടർന്ന് ചികിത്സ തേടിയവരുടെ എണ്ണം ജില്ലയിൽ138 ആയി.
സൂക്ഷ്മപരിശോധന: ഒരു പത്രിക തള്ളി
കോഴിക്കോട് 15 സ്ഥാനാർത്ഥികൾ; വടകരയിൽ 13
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരിലൊരാളുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. കോഴിക്കോട് പത്രിക സമർപ്പിച്ച ലക്ഷ്മണൻ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പത്രികയാണ് തള്ളിയത്. മുഖ്യ സ്ഥാനാർത്ഥികളുടെ പത്രിക സ്വീകരിച്ചതോടെ കോഴിക്കോട്ടെ ഡമ്മി സ്ഥാനാർത്ഥികൾ ആയ കാനത്തിൽ ജമീല, ദിനേശ് മണി, ജയചന്ദ്രൻ ടിപി എന്നിവരുടെയും വടകരയിലെ ഡമ്മി സ്ഥാനാർത്ഥികൾ ആയ ബാല സോമൻ, ലതിക എന്നിവരുടെയും പത്രികകൾ നിരസിച്ചു.
കോഴിക്കോട് 15 സ്ഥാനാർത്ഥികളും വടകരയിൽ 13 സ്ഥാനാർത്ഥികളും ആണ് നിലവിലുള്ളത്.
കോഴിക്കോട് മണ്ഡലത്തിൽ പ്രകാശൻ (ബിജെപി), എ പ്രദീപ് കുമാർ (സിപിഎം) എംകെ രാഘവൻ (കോൺഗ്രസ്) രഘു കെ (ബി എസ് പി), പി ശങ്കരൻ ( എസ് യു സി ഐ), സ്വതന്ത്രരായ നസീർ അഹമ്മദ്, നുസ്രത് ജഹാൻ , പ്രദീപൻ എൻ, പ്രദീപ് വി കെ, പ്രദീപ് കുമാർ ഇ ടി, പ്രകാശ് ബാബു, എം കെ രാഘവൻ നായർ, എൻ രാഘവൻ, പി രാഘവൻ, ടി രാഘവൻ എന്നിവരാണ് മത്സരരംഗത്തുള്ളത്.
വടകരയിൽ പി ജയരാജൻ (സിപിഎം), കെ മുരളീധരൻ (കോൺഗ്രസ്), വി കെ സജീവൻ (ബിജെപി) ജതീഷ് എ പി (നാഷണൽ ലേബർ പാർട്ടി), മുസ്തഫ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), മുഹമ്മദ് മുസ്തഫ പി പി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), സുധാകരൻ (സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) റെഡ്സ്റ്റാർ), സ്വതന്ത്രരായ അനീഷ് പികെ, ജയരാജൻ, സി ഓടി നസീർ, മമ്പുറം സ്വദേശി കെ മുരളീധരൻ, അരൂർ കക്കാട്ടിൽ സ്വദേശി കെ മുരളീധരൻ, സന്തോഷ് കുമാർ എന്നിവരാണുള്ളത്
ഇലക്ഷൻ സ്ക്വാഡുകൾ ഇന്ന് (ഏപ്രിൽ 5) എൺപതിനായിരം രൂപ പിടിച്ചു
സ്റ്റാറ്റിക് സർവൈലൻസ് കുന്ദമംഗലം സ്ക്വാഡ് എൺപതിനായിരം രൂപ പിടികൂടി കലക്ടറേറ്റിലെ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി കൈമാറി. ഇതുവരെ 53. 54 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്
കോഴ്സുകള്‍ ജൂണ്‍ മുതല്‍
സംസ്ഥാന സാംസ്കാരികകാര്യ വകുപ്പിനു കീഴിലുളള വാസ്തുവിദ്യാഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രദേശിക കേന്ദ്രത്തില്‍ താഴെപറയുന്ന കോഴ്സുകള്‍ 2019 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു.
1. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് - 25. അദ്ധ്യയന മാധ്യമം - മലയാളം &ഇംഗ്ലീഷ്, പ്രവേശനം യോഗ്യത - സിവില്‍ എന്‍ജീനിയര്‍ ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം ഫീസ് - 50,000 രൂപ +ജി.എസ്.ടി.
2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) യോഗ്യത - എസ്.എസ്.എല്‍,സി, ആകെ സീറ്റ് - 20 (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു.) അദ്ധ്യയന മാധ്യമം - മലയാളം, ഫീസ് - 20,000 രൂപ + ജി.എസ്.ടി
3. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ കറസ്പോണ്ടന്‍സ് കോഴ്സ് (ഒരു വര്‍ഷം) യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ആകെ സീറ്റ് - 100, അദ്ധ്യയന മാധ്യമം - മലയാളം, ഫീസ് - 25000 രൂപ + ജി.എസ്.ടി
4. പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാലകോഴ്സ്, കാലാവധി നാല് മാസം, കോഴ്സ് ഫീസ് - 25000 രൂപ + ജി.എസ്.ടി ആകെ സീറ്റ് - 30, യോഗ്യത - ഐ.ടി,ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജീനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് ആന്‍ഡ് ഡിപ്ലോമ ഇന്‍ സിവില്‍/ആര്‍ക്കിടെക്ച്ചര്‍.
5. ചുമര്‍ചിത്രകലയില്‍ താത്പര്യമുളളവര്‍ക്ക് പരിശീലനം ലഭിക്കുന്നതിനായി ഉയര്‍ന്ന പ്രായപരിധിയില്ലാതെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള മ്യൂറല്‍പെയിന്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യത - എസ്.എസ്.എല്‍.സി, ആകെ സീറ്റ് - 25. കോഴ്സ് ഫീസ് - 25000 രൂപ + ജി.എസ്.ടി
6. നാലുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ എപ്പിഗ്രാഫി (പുരോലിഖിത പഠനം) സീറ്റുകളുടെ എണ്ണം - 40 ഫീസ് - 15000 രൂപ + ജി.എസ്.ടി .യോഗ്യത - മലയാളം, സംസ്കൃതം, തമിഴ്,ചരിത്രം, ഭാഷാശാസ്ത്രം, ആര്‍ക്കിയോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും നേടിയിട്ടുളള ബിരുദം, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദവും, ശിലാലിഖിതവിജ്ഞാനീയത്തിലോ, പുരാതന ലിപി വിജ്ഞാനത്തിലോ ഉളള ഗവേഷണപരിചയവും താത്പര്യവും.
7. മ്യൂറല്‍ പെയിന്റിംഗ് - വനിതകള്‍ക്കുളള നാലുമാസ പരിശീലന പരിപാടി, ഫീസ് 15000 രൂപ + ജി.എസ്.ടി. ആകെ സീറ്റ് - 40. യോഗ്യത - എസ്.എസ്.എല്‍.സി പ്രായപരിധിയില്ല.
- Log in to post comments