ജില്ലയില്‍ 22 സ്ഥാനാര്‍ത്ഥികള്‍
മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ ഇന്നലെ (ഏപ്രില്‍ ആറ്) ആരും നാമനിര്‍ദേശപത്രിക പിന്‍വലിച്ചില്ല. ഏപ്രില്‍ എട്ട് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. അന്നുതന്നെ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കും. മലപ്പുറത്ത് എട്ടു സ്ഥാനാര്‍ത്ഥികളും പൊന്നാനിയില്‍ 14 സ്ഥാനാര്‍ത്ഥികളുമാണ് മത്സര രംഗത്തുള്ളത്.
മലപ്പുറം മണ്ഡലത്തില്‍ സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ (സ്വതന്ത്രന്‍) എന്നിവരാണ് നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍.
പൊന്നാനി മണ്ഡലത്തില്‍ അന്‍വര്‍ പി.വി (സ്വതന്ത്രന്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), രമ (ഭാരതീയ ജനതാ പാര്‍ട്ടി), ബിന്ദു(സ്വതന്ത്ര), നൗഷാദ് (സ്വതന്ത്രന്‍), നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഖലീമുദ്ദീന്‍ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), സമീറ.പി. എ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സിറാജുദ്ദീന്‍(സ്വതന്ത്രന്‍), അന്‍വര്‍.പി.വി (സ്വതന്ത്രന്‍), അന്‍വര്‍(സ്വതന്ത്രന്‍) തുടങ്ങിയ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.
- Log in to post comments