നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്(ഏപ്രില്‍ നാല്)
ലോക സഭാ തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി (ഏപ്രില്‍ നാല്) ഇന്നാണ്. ഇന്ന് മൂന്ന് മണിവരെയാണ് പത്രിക നല്‍കാനുള്ള സമയം.
പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം കൂടി ബാക്കിയിരിക്കെ നാല് സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ (ഏപ്രില്‍ മൂന്ന്) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത.്
സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ ഐ.ടി നജീബ് (മലപ്പുറം), ഖലിമുദ്ദീന്‍ (പൊന്നാനി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുഹമ്മദാലി (മലപ്പുറം) സമീറ പി.എ (പൊന്നാനി) എന്നിവരാണ് പത്രിക നല്‍കിയത്. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ ആകെ എണ്ണം 14 ആയി. ഇതിനു പുറമെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സാനു രണ്ടു സെറ്റ് പത്രിക കൂടി നല്‍കിയിട്ടുണ്ട്.
പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ച് രാവിലെ 11ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ മേല്‍ നോട്ടത്തില്‍ നടക്കും. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിനായിരിക്കും.
- Log in to post comments