Post Category
ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ്: ഇതുവരെ നീക്കിയത് 61161 പ്രചരണ സാമഗ്രികള്‍
പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ് ജില്ലയില്‍ ഇതുവരെ 61161 പ്രചരണ സാമഗ്രികള്‍ നീക്കി. ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 54350 പോസ്റ്റര്‍, 1496 ബാനറുകള്‍, 4901 കൊടികള്‍, 414 ചുവരെഴുത്തുകള്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉടമസ്ഥന്‍റെ അനുമതിയില്ലാതെ പതിച്ച 21 പ്രചരണ വസ്തുക്കളും നീക്കി. ഇന്നലെ (ഏപ്രില്‍ 12) മാത്രം പൊതുസ്ഥലത്തെ 3258 നിരോധിത പ്രചരണ സാമഗ്രികളാണ് നീക്കിയത്.
date
- Log in to post comments