Skip to main content

കുടിവെള്ളക്ഷാമത്തില്‍ പരാതി അറിയിക്കാം:  വാട്ടര്‍ അതോറിറ്റിയില്‍ 24 മണിക്കൂര്‍ പ്രവൃത്തിക്കുന്ന ഫോണ്‍ നമ്പര്‍ സജ്ജം

 

    വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ചറിയിക്കാം.  വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫോണ്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍  ജില്ലാ കണ്‍ട്രോള്‍ റൂം - 0491-2546632, പാലക്കാട് ഡിവിഷന്‍ - 8812795130, ഷൊര്‍ണൂര്‍ ഡിവിഷന്‍ - 8812795129 എന്നിവയാണ് നമ്പറുകള്‍.
വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തെ 9188127950, 9188127951  നമ്പരുകളില്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും.  18004255313 എന്ന ടോള്‍ഫ്രീ നമ്പരിലും 9495998258   വാട്സാപ്പ് നമ്പറിലും   വാട്ടര്‍ അതോറിറ്റിയുടെ ംംം.സംമ.സലൃമഹമ.ഴീ്.ശി ലും  ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

date