ഉപചെലവ് നിരീക്ഷകര്‍ക്കായി അവലോകന യോഗം നടത്തി
ഇടുക്കി നിയോജക മണ്ഡലങ്ങളിലെ ഉപ ചിലവ് നിരീക്ഷകര്‍ക്കായി തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ഡി.വി സിംഗിന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി നിയോജക മണ്ഡലങ്ങളിലെ ഉപചെലവ് നിരീക്ഷകര്‍ക്കും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളയിങ് സ്‌ക്വാഡ്, വീഡിയോ വ്യൂവിംഗ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം, അക്കൗണ്ടിംഗ് സംഘം എന്നിവര്‍ സംബന്ധിച്ചു. കളക്ട്രേറ്റ് പ്ലാനിങ് ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ തൊടുപുഴ, മുവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലെയും തുടര്‍ന്ന് ദേവികുളത്തെയും ഉപ ചെലവ് നിരീക്ഷകര്‍ക്കായും ഡി വി സിംഗിന്റെ നേതൃത്വത്തില്‍ അവലോകനം നടത്തി. പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കല്‍ എന്നിവയ്ക്കായി നിയോഗിച്ചിട്ടുള്ള എം.സി.എം.സി യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. യോഗത്തില്‍ തിരഞ്ഞെടുപ്പ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അജി ഫ്രാന്‍സിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments