ഹരിത തെരഞ്ഞെടുപ്പിന് എന്തൊക്കെയാകാം
പ്രകൃതിക്ക് ദോഷകരമായ വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതാണ് നിരോധിച്ചിട്ടുള്ളത്. കോട്ടണ്‍ തുണിയില്‍ തയ്യാറാക്കിയ ബോര്‍ഡുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള എന്നിവ ഉപയോഗിച്ച് പ്രചരണ സാമഗ്രികള്‍ ഉണ്ടാക്കാം. കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കാം. പൂക്കള്‍ ഉപയോഗിച്ച് കോട്ടണ്‍ നൂലില്‍ ഉണ്ടാക്കിയ ഹാരങ്ങള്‍, തോര്‍ത്ത് തുടങ്ങിയവ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഉപയോഗിക്കാം. ആര്ച്ചുണ്ടാക്കുകയാണെങ്കില് തെര്മ്മോകോളിന് പകരം കോട്ടണ്‍ തുണിയിലെഴുതിയ ബാനറാണ് വയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം. പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം അവ ശേഖരിച്ച് തരം തിരിച്ച് ശരിയായി സംസ്കരിച്ചില്ലെങ്കില്‍ മലിനീകരണ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ബോര്‍ഡുകളും കൊടികളും തോരണങ്ങളുമെല്ലാം സ്ഥാപിച്ചവര്‍ തന്നെ ശേഖരിച്ച് തരം തിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറണം. വോട്ടേഴ്സ് സ്ലിപും ശേഖരിച്ച് കൈമാറി ഹരിതതെരഞ്ഞെടുപ്പിന് പുതിയൊരു മാതൃകയാക്കാന്‍ ജില്ലാതലത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. സംശയങ്ങള്‍ക്ക് ഹരിതകേരളം- 9188120326, ശുചിത്വമിഷന്- 9567667220 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
- Log in to post comments