ലോക്സഭാ തെരഞ്ഞെടുപ്പ്: സുരക്ഷാ ക്രമീകരണങ്ങള്‍ സുശക്തം
ലോക്സഭാ തെരഞ്ഞെടുപ്പിന് സുശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒരു അഡീഷണല്‍ എസ്.പി, 9 ഡി.വൈ.എസ്.പിമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍, 116 സബ് ഇന്‍സ്പെക്ടര്‍മാര്‍, 42 അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 1485 സി.പി.ഒ/ എസ്.സി.പി.ഒമാര്‍, 384 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിങ്ങനെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയെ ആറ് പോലീസ് സബ്ഡിവിഷനുകളായി തരംതിരിച്ച് ആറ് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലയിലാകെ 62 ഗ്രൂപ്പ് പട്രോളും 60 ക്രമസമാധാന (ലോ ആന്റ് ഓര്‍ഡര്‍) പട്രോളും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കും. കൂടാതെ എല്ലാ ഡി.വൈ.എസ്.പിമാര്ക്കുകീഴിലും സ്പെഷ്യല്‍ സ്ട്രൈക്കിംഗ് ഫോഴ്സും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 72 അംഗങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ സ്ട്രൈക്കിംഗ് ഫോഴ്സും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനുപുറമെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു സുരക്ഷയൊരുക്കുന്നതിനായി രണ്ട് കമ്പനി കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു.
- Log in to post comments