Post Category
ജലവിതരണ ക്വട്ടേഷന്‍
ജില്ലയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ, ഉടുമ്പന്‍ചോല എന്നീ താലൂക്ക് പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടാങ്കുകള്‍, ജി.പി.എസ്, വാഹന വാടക എന്നിവയുള്‍പ്പെടെ 1000 ലിറ്റര്‍ വെള്ളം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ലോറിയില്‍ കണക്ട് ചെയ്തിട്ടുള്ള വാട്ടര്‍ ടാങ്കില്‍ കുടിവെള്ള സ്രോതസ്സില്‍ നിന്നുമുള്ള ശുദ്ധജലം നിറച്ച് തഹസീല്‍ദാരുടെ നിര്‍ദ്ദേശാനുസരണം വിതരണം ചെയ്യണം. ഓരോ താലൂക്കുകളിലേക്കും വെവ്വേറെ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. സീല്‍ ചെയ്ത കവര്‍ ഏപ്രില്‍ 17ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ജില്ലാകലക്ടര്‍, കലക്ടറേറ്റ്, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കണം. നിയമാനുസൃതമായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും.
date
- Log in to post comments