വോട്ടിംഗ് പുരോഗതി വേഗത്തിലറിയാന്‍ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്
വോട്ടിംഗ് കേന്ദ്രങ്ങളിലെ വിവരങ്ങളും വോട്ടിംഗ് പുരോഗതിയും വേഗത്തിലറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമായി. പോള്‍ മാനേജര്‍ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് തയ്യാറാക്കിയിരിക്കുന്നത്.
വോട്ടെടുപ്പ് ദിനത്തിലും തലേ ദിവസവും
പോളിംഗ് ഉദ്യോഗസ്ഥരില്‍നിന്നും പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നാണ് ഇവ ശേഖരിക്കുക. വിതരണ
കേന്ദ്രങ്ങളില്‍നിന്ന് പോളിംഗിനായി പുറപ്പെടുന്നതു മുതല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി വോട്ടിംഗ് സാമഗ്രികളുമായി വിതരണ കേന്ദ്രങ്ങളില്‍ തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ടത്.
രാവിലെ വോട്ടിംഗ് ആരംഭിക്കുമ്പോള്‍ മുതല്‍ വോട്ടിംഗ് നില സംബന്ധിച്ച വിശദാംശങ്ങള്‍ ആപ്ലിക്കേഷനില്‍ ശേഖരിക്കും. ഓരോ മണിക്കൂര്‍ ഇടവിട്ട് ജില്ലാ കളക്ടറും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും പുരോഗതി വിലയിരുത്തും. കോട്ടയം ജില്ലയിലെ ഒന്‍പത് നിയമസഭാ നിയോജകമണ്ഡലങ്ങളിലും വോട്ടു രേഖപ്പെടുത്തിയ സ്ത്രീകളുടെയും പുരുഷ•ാരുടെയും എണ്ണം പോള്‍ മാനേജറിലൂടെ അറിയാനാകും.
പോളിംഗ് തടസപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ വിവരം അറിയിക്കുന്നതിനുള്ള എസ്.ഒ.എസ് സംവിധാനവും ആപ്പിലുണ്ട്. ക്രമസമാധാന പ്രശ്നം, വോട്ടിംഗ് യന്ത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍, വൈദ്യുതി തടസ്സം തുടങ്ങിയവ ജില്ലാതലത്തില്‍ അറിയിക്കാനാകും.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം താലൂക്ക് സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ മാത്യു കെ. എബ്രഹാം എന്നിവര്‍ ക്ലാസ്സെടുത്തു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ നിതിന്‍ കെ. പാട്ടീല്‍, എ.ഡി.എം സി. അജിതകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടന്നു.
- Log in to post comments