Post Category
തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നടത്തി
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ
സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൈനംദിന വരവ് ചെലവ് രേഖപ്പെടുത്തിയ രജിസറ്റര്‍, ബില്ലുകള്‍, വൗച്ചറുകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവയാണ് പരിശോധിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകന് കെ. വി ഗണേഷ് പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ ജോര്‍ജ്, അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കെ.പി സോമശേഖരന്‍ നായര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. ഏപ്രില്‍ 16, 20 തീയതികളിലും പരിശോധന നടത്തും.
date
- Log in to post comments