Post Category
ഗതാഗത നിയന്ത്രണം
പേരാമ്പ്ര ടൗണ്‍ പരിഷ്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര എല്‍.ഐ.സി ഓഫീസ്, മാര്‍ക്കറ്റ്, ബസ്റ്റാന്റ് പരിസരങ്ങളിലെ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടത്തുന്നതിനായി ഉന്ന് (ഏപ്രില്‍ 17) മുതല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രിക്കും.
കുറ്റ്യാടി നിന്നും ഉള്ള്യേരി ഭാഗത്തേക്ക് പോകുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി എളമ്പിലാശ്ശേരി മുക്ക്-ചെമ്പ്പ റോഡിലേക്ക് പ്രവേശിച്ച് സംസ്ഥാന പാതിയിലേക്ക് പ്രവേശിക്കണം. പേരാമ്പ്ര നിന്നും കുറ്റ്യാടി ഭാഗത്ത് പോകുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ചെറുവണ്ണൂര്‍ റോഡ് ചേനായി വഴി പേരാമ്പ്ര ആവള റോഡിലെത്തി കല്ലോട് പ്രവേശിച്ച് പോവേണ്ടതാണ്.
date
- Log in to post comments