Skip to main content

വാഹന്‍ സാരഥി; 25ന് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

മോട്ടോര്‍ വാഹന വകുപ്പിന്റെ നിലവിലെ സംവിധാനം വഴി ഡ്രൈവിംഗ് ലൈസന്‍സിനും വാഹന രജിസ്‌ട്രേഷനും ഫീസടച്ചവരും ലേണേഴ്‌സ് ലൈസന്‍സും  താത്കാലിക രജിസ്‌ട്രേഷനും ഉളളവരും ഏപ്രില്‍ 25നകം നടപടികള്‍ പൂര്‍ത്തിയാക്കണം.

 

 പുതിയ കേന്ദ്രീകൃത വെബ് അധിഷ്ഠിത വാഹന്‍ സാരഥി സംവിധാനം നിലവില്‍ വന്നതിനാല്‍ പഴയ സംവിധാനം നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ ലേണേഴ്‌സ് ലൈസന്‍സുളളവര്‍ ഡ്രൈവിംഗ് ടെസ്റ്റിനും താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുളളവര്‍ സ്ഥിരം രജിസ്‌ട്രേഷനും ഈ തീയതിയ്ക്കകം ഹാജരാകണമെന്ന് ചങ്ങനാശ്ശേരി ജോയിന്റ് റീജിയണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 

date