Skip to main content

അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

 

 

ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന അനധികൃത പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡ് നീക്കം ചെയ്തു. ഏലപ്പാറ- കാറ്റാടിക്കവല റൂട്ടില്‍ പശുപാറ കവലക്ക് സമീപം ട്രാന്‍സ്‌ഫോര്‍മറിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ഉപ്പുതറ മൂന്നാം ഡിവിഷന്‍ റോഡില്‍ ആനപ്പള്ളത്ത് റോഡിലെ കലുങ്കിലുണ്ടായിരുന്ന ചുവരെഴുത്തും പീരുമേട് നിയോജകമണ്ഡലത്തിലെ എം.സി.സി ആന്റ് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. 

തൊടുപുഴ നിയോജകമണ്ഡലത്തിലെ കൈതക്കോട്, മങ്ങാട്ടുകവല, തൊടുപുഴ, മുട്ടം, ഷാപ്പുംപടി, തെക്കുംഭാഗം, തലയനാട്, കുട്ടപ്പന്‍കവല, കീരികോട്, ഗുരുനഗര്‍, ശങ്കരപ്പിള്ളി, ചുങ്കം, തുടങ്ങനാട്, മേത്തൊട്ടി, സ്വാമിക്കവല, പന്നിമറ്റം എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 426 പോസ്റ്ററുകള്‍, 15 ഫ്‌ളക്‌സുകള്‍, 76 കൊടികള്‍ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 15 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവയും മുട്ടം ഭാഗത്ത് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി- വിജിലില്‍ രജിസ്റ്റര്‍ ചെയ്ത  പരാതി സ്‌ക്വാഡ് പരിശോധന നടത്തി പരാതി പരിഹരിച്ചു. 

date