Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് രണ്ടിനും മൂന്നിനും കോഴിക്കോട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിലും ഏഴിനും എട്ടിനും ഒൻപതിനും ഇടുക്കി പൈനാവ് സർക്കാർ അതിഥി മന്ദിരത്തിലും 15, 16, 17 തീയതികളിൽ കാസർകോട് സർക്കാർ അതിഥി മന്ദിരത്തിലും 20നും 21നും 22നും വയനാട് സുൽത്താൻ ബത്തേരി സർക്കാർ അതിഥി മന്ദിരത്തിലും, 28നും 29നും 30നും കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിലും രാവിലെ പത്ത് മുതൽ സിറ്റിംഗ് നടത്തും. നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
പി.എൻ.എക്സ്. 1131/19
date
- Log in to post comments