Skip to main content

കുഞ്ചൻനമ്പ്യാർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൻറെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖരായ തുള്ളൽ കലാകാരൻമാർക്ക്  കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം നൽകി ആദരിക്കുന്നു. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. തുള്ളൽ കലയ്ക്ക്  അതുല്യ സംഭാവന നൽകിയ 60 വയസ്സ് പൂർത്തീകരിച്ച കലാകാരന്മാരാണ് അപേക്ഷിക്കേണ്ടത് . വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അവതരിപ്പിച്ച പരിപാടികൾ സംബന്ധിച്ച  നോട്ടീസുകൾ,  പ്രായം തെളിയിക്കുന്നതിനുള്ള രേഖ,  ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ ഏപ്രിൽ 30 നുള്ളിൽ സെക്രട്ടറി കുഞ്ചൻ നമ്പ്യാർ സ്മാരകം അമ്പലപ്പുഴ- 6 8 8 5 6 1 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് 9 8 4 6 2 7 0 1 8 6 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

 

തിരഞ്ഞെടുപ്പ് ക്ലാസിൽ പങ്കെടുക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് 

വീണ്ടും അവസരം 

 

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ ഏപ്രിൽ 11 , 12 ,16, 17 തീയതികളിൽ നടന്ന തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളിൽ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കു വീണ്ടും അവസരം നൽകുന്നു.  ഏപ്രിൽ 20ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് പരിശീലന ക്ലാസ് .  ഈ പരിശീലന ക്ലാസ്സിൽ ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം. അല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ  ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.

 

date