Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ടെലി കോളര്‍ തസ്തികയിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ഏപ്രില്‍ 26ന് നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. 22 നും 30നും ഇടയില്‍ പ്രായമുള്ളവര്‍ ബയോ ഡാറ്റയുമായി 26ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. വിശദ വിവരങ്ങള്‍ 0481-2563451, 2565452 എന്നീ നമ്പരുകളില്‍ ലഭിക്കും.
date
- Log in to post comments