കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 907562 പേര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 907562 പേര്‍. ഇതില്‍ 456665 പേര്‍ പുരുഷന്‍മാരും 450894 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ഇതരലിംഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ആകെ 1205376 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കു പ്രകാരം 75.29 ആണ് പോളിംഗ് ശതമാനം.
പിറവം -74.97, പാല- 72.26, കടുത്തുരുത്തി -70.78, വൈക്കം- 79.47, ഏറ്റുമാനൂര്‍ -77, കോട്ടയം-76.09, പുതുപ്പള്ളി- 75.15 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കടുത്തുരുത്തി മണ്ഡലത്തിലെ കിഴക്കേക്കര സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ 105-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ്- 91.35. ഈ ബൂത്തില്‍ ആകെയുളള 636 വോട്ടര്‍മാരില്‍ 581 പേര്‍ വോട്ട് ചെയ്തു. ശതമാന കണക്കില്‍ ഏറ്റവും പിന്നില്‍ പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് ചര്‍ച്ച് മിഷന്‍ എല്‍.പി സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്താണ്. 53.76 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. ആകെയുളള 930 വോട്ടര്‍മാരില്‍ 500 പേര്‍ ഇവിടെ വോട്ട് ചെയ്തു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 685067 പേര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ട് ചെയ്യുന്നതിന് ഉപയോഗിച്ചത്. 222495 പേര്‍ മറ്റു രേഖകളാണ് ഹാജരാക്കിയത്.
നിയമസഭാ നിയോജക മണ്ഡലങ്ങളിലെ പോളിംഗിന്റെ വിശദാംശങ്ങള്‍ ചുവടെ
മണ്ഡലം ആകെ വോട്ട് പോള്‍ ചെയ്തത് പുരുഷന്‍മാര്‍ സ്ത്രീകള്‍ ഇതരലിംഗക്കാര്‍
പിറവം 198949 149433 74492 74941 0
പാലാ 177550 129026 65696 63330 0
കടുത്തുരുത്തി 181036 128713 65560 63151 2
വൈക്കം 160765 128365 64750 63614 1
ഏറ്റുമാനൂര്‍ 161593 124827 62728 62099 0
കോട്ടയം 156657 119904 59318 60586 0
പുതുപ്പള്ളി 168826 127294 64121 63173 0
- Log in to post comments