Skip to main content

കെ. ജി. ടി. ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ പ്രീ-പ്രസ്സ്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും, 125 രൂപയ്ക്ക് തപാലിലും ഓഫീസര്‍ ഇന്‍ ചാര്‍ജ്, സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ മെയ് 10 നകം നല്‍കണം. ഫോണ്‍  0495 2723666, 0495 2356591. Web site : www.captkerala.com.

 

date