Skip to main content

വിദ്യാര്‍ഥികള്‍ക്കായി 'ജീവജലം' ബോധവത്ക്കരണ പരിപാടി ആരംഭിച്ചു

ജലത്തിന്റെ പ്രാധാന്യം പുതുതലമുറയില്‍ എത്തിക്കാന്‍ കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ  നേതൃത്വത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണവും കാര്യക്ഷമമായ വിനിയോഗവും എന്ന വിഷയത്തില്‍ ദ്വിദിന ബോധവത്ക്കരണ പരിപാടി ആരംഭിച്ചു. 'ജീവജലം' എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍   വിവിധ സ്‌കൂളുകളില്‍ നിന്നായി 80 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.എ.ബി.അനിത  ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം ജല ഗുണനിലവാര വിഭാഗം മേധാവി ഡോ. പി. എസ്.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
  ജലസംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ഡോ.വി.പി.ദിനേശന്‍, ഭൂഗര്‍ഭജല പുനരുജ്ജീവനം എന്ന വിഷയത്തില്‍ എന്‍ജിനിയര്‍ സി.എം.സുശാന്ത്, ജല ഗുണനിലവാര പരിശോധനാ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ശാസ്ത്രജ്ഞന്‍ ഡോ.കെ.മാധവന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. എന്‍ജിനീയര്‍ ബാബു മാത്യു മോഡറേറ്ററായി. ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. വി.പി ദിനേശന്‍, ടെക്നിക്കല്‍ ഓഫീസര്‍ ഡോ. പി മഞ്ജുള എന്നിവര്‍ സംസാരിച്ചു.
നാളെ രാവിലെ 10 മുതല്‍ ഒരു മണി വരെ കാരന്തൂര്‍ എസ്.ജി.എം.എ എല്‍.പി സ്‌കൂളിലും സി.ഡബ്ല്യു.ആര്‍.ഡി.എം ക്യാംപസിലും  ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫീല്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍ പരിപാടികള്‍ നടത്തും. 

date