Skip to main content

ഫോനി ചുഴലിക്കാറ്റ്

 

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടിലിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെയും ഇടയിലായി രൂപം കൊണ്ട 'ഫോനി' ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു കൊണ്ട് മണിക്കൂറില്‍ 4 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് ഇന്ത്യന്‍ സമയം രാവിലെ 8.30 നോട് കൂടി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ 8.7 എന്‍  അക്ഷാംശത്തിലും 86.9 ഇ രേഖാംശത്തിലും എത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 870 കിമീയും ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 1040 കിമീ ദൂരത്തിലുമാണ് നിലവില്‍ ഫോനി എത്തിയിരിക്കുന്നത്.

അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അതിതീവ്ര ചുഴലിക്കാറ്റായും മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. മെയ് 1 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന 'ഫോനി' അതിന് ശേഷം വടക്ക് കിഴക്ക് ദിശയില്‍ മാറി സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളം ഫോനി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല. എന്നാല്‍ ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
 യെല്ലോ അലെര്‍ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം-  

ഏപ്രില്‍ 29 - എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ഏപ്രില്‍ 30- എറണാകുളം, മലപ്പുറം, വയനാട്

 

date