Post Category
വിവരാവകാശ കമ്മീഷൻ സിറ്റിംഗ് നടത്തി
ആലപ്പുഴ :സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലയിൽ പരാതി പരിഹാര അദാലത്തു നടത്തി. കമ്മീഷണർ പി .ആർ ശ്രീലതയാണ് വിവരാവകാശ നിയമത്തിനുള്ളിൽ വരുന്ന വിവിധ മേഖലകളിൽ നിന്നുമുള്ള പരാതികൾ കേട്ടത്. കലക്ടറേറ്റ് കോൺഫറെൻസ് ഹാളിൽ നടന്ന അദാലത്തിൽ 17 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത് .വിവരാവകാശ നിയമപ്രകാരമുള്ള പരാതികൾ നിലനിൽക്കുന്ന പഴയ ഫയലുകൾ അടക്കം കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ വിവിധ കേസുകളുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി .പരാതികൾ ഉയർന്ന 17 കേസുകളിലും വേണ്ട നടപടികൾ സ്വീകരിക്കാനും ഭൂരിഭാഗം പരാതികളിലും തീർപ്പുണ്ടാക്കാനും കഴിഞ്ഞതായി അദാലത്തിനു ശേഷം സംസ്ഥാന വിവരാവകാശ കമ്മീഷണർ പി .ആർ ശ്രീലത പറഞ്ഞു.
date
- Log in to post comments