അധ്യാപകര്‍ക്കുളള കൈറ്റിന്റെ ഹൈടെക് പരിശീലനത്തിന്റെ ആദ്യ ബാച്ചിന് സമാപനം
ജില്ലയില്‍ 1277 അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കി
സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപരകര്‍ക്കും കേരള ഇന്‍ഫ്രാസ്ടക്ചര്‍ ആന്റ് ടെക്‌നോളി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നാലു ദിവസത്തെ ഐസിടി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഒന്നാം ബാച്ച് ജില്ലയില്‍ പൂര്‍ത്തിയായി. പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 1277 അധ്യാപകരാണ് 46 പരിശീലന കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കിയത്.
മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ഡിജിറ്റല്‍ വിഭവങ്ങള്‍ ശേഖരിക്കല്‍, ശേഖരിച്ച വിഭവങ്ങള്‍ (ടെക്സ്റ്റ്, ചിത്രം, വീഡിയോ, ശബ്ദം) ഉപയോഗിച്ച് പഠനവിഭവങ്ങള്‍ നിര്‍മ്മിക്കല്‍, ചിത്രവായന പോലുളള ബോധന തന്ത്രങ്ങള്‍ക്കുതകുന്ന തരത്തില്‍ ചിത്രം നിര്‍മ്മിക്കല്‍, ഭാഷാ കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്. 'സമഗ്ര'പഠന വിഭവ പോര്‍ട്ടലിന്റെ ഉപയോഗവും സമഗ്രയിലേക്ക് പുതുതായി ഡിജിറ്റല്‍ ഉളളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തല്‍ തുങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി അധ്യാപകര്‍ പരിചയിച്ചു. രസകരമായി ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്താവുന്ന ആപ്ലിക്കേഷനുകളായിരുന്നു ഇപ്രാവശ്യത്തെ പ്രൈമറി പരിശീലനത്തിന്റെ പ്രത്യേകത.
ഓരോ അധ്യാപകനും ഓരോ ലാപ്‌ടോപ്പ് എന്ന നിലയില്‍ സ്‌കൂളുകളില്‍ നിലവിലുളള 1277 ലാപ്‌ടോപ്പുകള്‍ ഒരേ സമയം പ്രയോജനപ്പെടുത്തി 92 പരിശീനകരെ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രൈമറി-അപ്പര്‍പ്രൈമറിയുടെ അടുത്ത ബാച്ചുകള്‍ മേയ് 2, 7, 13 തീയതികളില്‍ നടക്കും. ഹയര്‍ സെക്കന്ററി- വി.എച്ച്.എസ് ഇ അധ്യാപകര്‍ക്കുളള പരിശീലനം മേയ് 13 മുതലും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുളള പരിശീലനം മേയ് 17 മുതലും ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അധ്യാപര്‍ക്കും ഓണ്‍ലൈനായി കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാന്‍ കൈറ്റ് സംബിധാനമൊരുക്കിയിട്ടുണ്ട്
8 മുതല്‍ 12 വരെ ക്ലാസ് മുറികള്‍ ഹൈടെക്കായതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാന്‍ കാസര്‍കോട് ജില്ലയില്‍ 2691 ലാപ്‌ടോപ്പുകള്‍, 2691 സ്പീക്കറുകള്‍, 1124 പ്രൊജക്ടറുകള്‍ തുടങ്ങിയവ ജൂണ്‍ മാസം മുതല്‍ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഫലപ്രദമായ ക്ലാസ്‌റും വിനിമയത്തിന് ഐടിസി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പര്യാപ്തമാക്കുന്ന വിധം പരിശീനം ക്രമീകരച്ചുട്ടുളളതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റ് എക്‌സിക്യൂട്ടീവി ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
- Log in to post comments