Post Category
സൗജന്യ കോച്ചിംഗ് ക്ലാസ്
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ കോച്ചിംഗ് ക്ളാസ് നടത്തും. കോച്ചിംഗ് ക്ളാസില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 10 നകം ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ നല്‍കണം. യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാത്ത ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. ഫോണ്‍- 04994 255582.
date
- Log in to post comments