Skip to main content

മാപ്പിളപ്പാട്ട് അരങ്ങേറ്റവും ഇഖ്ബാല്‍ കോപ്പിലാന്‍ അനുസ്മരണവും ഇന്ന് (മെയ് അഞ്ച്)

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ മാപ്പിളപ്പാട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും മാപ്പിള കലാ ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന ഇഖ്ബാല്‍ കോപ്പിലാന്‍ അനുസ്മരണവും ഇന്ന് (5.5.19 ഞായര്‍) രാവിലെ 10 ന് വൈദ്യര്‍ അക്കാദമിയില്‍ നടക്കും. വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും മാപ്പിളപ്പാട്ട് രചനാ മത്സരം വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും. അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ, വൈസ് ചെയര്‍മാന്‍ കെ.വി.അബൂട്ടി എന്നിവര്‍ സംബന്ധിക്കും.

 

date