ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര (കോഴിക്കോട് ഫോൺ: 04962524920, 8547005079) മാള (കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര (കോട്ടയം, 04812542022, 8547005081), കല്യാശ്ശേരി (കണ്ണൂർ, 04972780287, 8547005082), പൈനാവ് (ഇടുക്കി, 04862232246, 8547005084) കരുനാഗപ്പള്ളി (കൊല്ലം, 04762623597, 8547005083), പൂഞ്ഞാർ (കോട്ടയം, 04822209265, 8547005085), കുഴൽമന്നം (പാലക്കാട്, 04922272900, 8547005086) എന്നീ മോഡൽ പോളിടെക്നിക് കോളേജുകളിൽ ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മേയ് 30 വൈകിട്ട് അഞ്ചുവരെ www.ihrdmptc.org എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളും രജിസ്ട്രേഷൻ ഫീസായ 200 രൂപയുടെ ഡി.ഡിയും സഹിതം (എസ്.സി/എസ്.റ്റി. വിഭാഗം 100 രൂപ) ജൂൺ മൂന്ന് വൈകിട്ട് നാലിനു മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പാലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1261/19
- Log in to post comments