കണ്ണൂര്‍ അറിയിപ്പുകള്
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി സെന്ററില്‍ പ്രിലിമിനറി കം മെയിന്‍ (പിസിഎം) റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. മെയ് 26 ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് 24 നകം പ്രവേശന പരീക്ഷക്ക് www.ccek.org ലൂടെ അപേക്ഷിക്കണം. ഫോണ്‍: 8281098875.
താല്‍ക്കാലിക നിയമനം
ഐ എച്ച് ആര് ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇലക്ട്രോണിക്സ് തസ്തികകളിലേക്ക് മെയ് 20 ന് രാവിലെ 10 മണിക്കും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് ഉച്ചക്ക് 12 മണിക്കും അസിസ്റ്റന്റ് പ്രൊഫസര്‍ കൊമേഴ്സ്, അസിസ്റ്റന്റ് പ്രൊഫസര്‍ മാത്ത്മാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി തസ്തികകളിലേക്ക് 21 ന് രാവിലെ 10 മണിക്കുമാണ് കൂടിക്കാഴ്ച. താല്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2877600.
വൈദ്യുതി മുടങ്ങും
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോത്തികമ്പനി, കടമ്പേരി, അയ്യന്‍കോവില്‍, സി കെ കുന്ന്, ഓരിച്ചാല്‍, കടമ്പേരി വനിതാ വ്യവസായം ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാച്ചേരി, മൗവ്വഞ്ചേരി, പൂവത്തുംതറ, ചെമ്പിലോട്, തലവില്‍, മുതുകുറ്റി ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, താലൂക്ക് ആശുപത്രി, ചെങ്ങല്‍, പുല്ലാഞ്ഞിട, നെരുവമ്പ്രം, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലേരിക്കര, കാര, എളമ്പാറ അമ്പലം, ആനക്കുനി ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പിക്കടവ്, പുല്ലൂപ്പി ക്രിസ്ത്യന്‍പള്ളി, ചെങ്ങിനിക്കണ്ടി, വള്ളുവന് കടവ്, പാറപ്രം, കണ്ണാടിപ്പറമ്പ് ടൗണ്‍, തീയറ്റര്‍ റോഡ്, വയപ്രം, കപ്പാലം ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞിപ്പള്ളി, പെട്രോള്‍പമ്പ്, റാഫ ആര്‍ക്കേഡ്, വത്തക്കപ്പാലം, ശാദുലിപള്ളി, തക്ക്വ പള്ളി, നീതിഫുഡ്, ടി സി മുക്ക്, റൈസ്മില്‍ ഭാഗങ്ങളില്‍ നാളെ(മെയ് ഒമ്പത്) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ലോജിസ്റ്റിക്സ് & സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററില്‍ ഒരു വര്‍ഷത്തെ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471 2325154/4016555.
കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജില്‍ 2009-10 അധ്യയന വര്‍ഷം മുതല്‍ 2014-15 വര്‍ഷം വരെയുള്ള കാലയളവില്‍ പ്രവേശനം നേടി കോഴ്സ് പൂര്‍ത്തീകരിച്ച് ഇതുവരെയായും മെസ് ഡെപ്പോസിറ്റ്, കോഷന്‍ ഡെപ്പോസിറ്റ്, ഫര്‍ണിച്ചര്‍ ഡെപ്പോസിറ്റ് എന്നിവ കൈപ്പറ്റാത്ത വിദ്യാര്‍ഥിനികള്‍ മെയ് 25 നകം കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അല്ലാത്തപക്ഷം തുക ലഭിക്കുന്നതല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഫോണ്‍: 04985 203001.
വാഹന ലേലം
മോട്ടോര്‍ വാഹന നികുതി ഈടാക്കുന്നതിനായി ജപ്തി ചെയ്ത പ്രവര്‍ത്തനക്ഷമമല്ലാത്ത കെ എല്‍ 58 ഡി 6949 ടെമ്പോ ട്രാവലര്‍ വാഹനം മെയ് 30 ന് രാവിലെ 11 മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0490 2322090.
ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക്, പെരിങ്ങളം അംശം പുല്ലൂക്കര ദേശത്ത് റി സ 89/2ല്‍ പെട്ട 0.0202 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും മെയ് 31 ന് രാവിലെ 11 മണിക്ക് പെരിങ്ങളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0490 2322090.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വിവിധ സെക്ഷനുകളിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിനായി ഇലക്ട്രിക്കല്‍ ആന്റ് പ്ലംബ്ബിംഗ് ജോലി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 17 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് വാട്ടര്‍ ടാങ്കും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 18 ന് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
ടെക്നിക്കല്‍ ഹൈസ്ക്കൂള് പ്രവേശനം 13 മുതല്‍
ചെറുവത്തൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം തരം വിജയിച്ചവര്‍ക്ക് എട്ടാം ക്ലാസ്സിലേക്കാണ് പ്രവേശനം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ മെയ് 13 ന് രാവിലെ ഒമ്പത് മണിക്ക് ഏഴാം ക്ലാസ്സ് പഠിച്ച സ്ക്കൂളില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 20 രൂപയുടെ മുദ്ര പത്രത്തില്‍ ഏഴാം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം സ്കൂളില്‍ ഹാജരാകണം. ഫോണ്‍ നമ്പര്‍: 0467-2260210, 9400006497.
ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ മെയ് 20 ന് മുമ്പ് ബന്ധപ്പെടുക. ഫോണ്‍: 0460 2226110, 9746394616.
വാഹന ലേലം
കണ്ണൂര്‍ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ ആറ് മോട്ടോര്‍ സൈക്കിള്‍, ആറ് ഓട്ടോറിക്ഷ, രണ്ട് കാര്‍, ഒരു സ്കൂട്ടര്‍ എന്നിവ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി മെയ് 22 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0497 2706698.
- Log in to post comments