Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസം; 4.05 ലക്ഷം അനുവദിച്ചു

 

ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പകള്‍ക്ക് കടാശ്വാസമായി 4.05 ലക്ഷം രൂപ അനുവദിച്ചു. ആര്‍പ്പൂക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുളള മൂന്ന് പേര്‍ക്കും വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്നെടുത്ത  രണ്ടു പേര്‍ക്കും കുമരകം റീജിയണല്‍, കുമരകം, ബ്രഹ്മമംഗലം രാമസ്വരാജ്, വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്നും  വായ്പ അനുവദിച്ച ഓരോരുത്തര്‍ക്കും വീതമാണ് കടാശ്വാസം ലഭിച്ചത്.

 

കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുഖേനയാണ് സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും കടാശ്വാസ തുക ലഭ്യമാക്കുക. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഈട്, പ്രമാണങ്ങള്‍ എന്നിവ തുക ലഭിച്ചാലുടന്‍ തിരികെ നല്‍കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date