Post Category
വിവരാവകാശ അപേക്ഷകന് തെറ്റായ മറുപടി; 5000 രൂപ പിഴ വിധിച്ചു
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് തെറ്റിദ്ധാരണജനകമായ മറുപടി നല്‍കുകയും അതുവഴി വീഴ്ച വരുത്തുകയും ചെയ്തതിന് വിവരാവകാശ ഓഫീസര്‍ക്ക് 5000 രൂപ പിഴ ശിക്ഷ. കണ്ണൂര്‍ ധര്‍മശാല മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്ററിലെ കോഴ്സ് ഡയറക്ടറും വിവരാവകാശ ഓഫീസറുമായ ഡോ.പ്രസീദക്കാണ് 5000രൂപ പിഴശിക്ഷ വിധിച്ചത്.
കണ്ണൂര്‍ ചാവശ്ശേരി കൃഷ്ണാലയത്തില്‍ ഡോ.എ പി ബിന്ദുവിന്റെ അപേക്ഷക്ക് തെറ്റായതും തെറ്റിദ്ധാരണജനകവുമായ മറുപടി നല്‍കിയതിന്റെ പേരിലാണ് വിവരാവകുശ കമ്മീഷണര്‍ കെ വി സുധാകരന് ശിക്ഷ വിധിച്ചത്. പിഴ തുക ട്രഷറിയില്‍ അടച്ച് രശീതി കമ്മീഷനില്‍ ഹാജരാക്കി.
date
- Log in to post comments