Post Category
പൊതുവിതരണ സംവിധാനത്തെക്കുറിച്ചു പരാതിപ്പെടാൻ കോൾ സെന്റർ
റേഷൻ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ ഉടനടി പരിഹരിക്കാൻ പൊതുവിതരണ കമ്മീഷണറേറ്റിൽ കോൾ സെന്റർ ആരംഭിച്ചു. പൊതുവിതരണ രംഗത്തെ സംശയങ്ങൾ പരാതികൾ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ട്രോൾ ഫ്രീ നമ്പറിൽ എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1325/19
date
- Log in to post comments