Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുളള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ1/ഐ.സി.എസ്.ഇ യില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതിലധികമോ കരസ്ഥമാക്കിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റുകളുടെയും ഗ്രേഡ് ഷിറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ നം. 0495 2372434. വെബ്‌സൈറ്റ്. peedika.kerala.gov.in
date
- Log in to post comments