Post Category
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം
ടൂറിസം വകുപ്പിനു കീഴില്‍ കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 50 രൂപ നിരക്കിലും എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 25 രൂപ നിരക്കിലും അപേക്ഷ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 31ന് വൈകിട്ട് നാലിനകം നല്‍കണം. വിശദവിവരങ്ങള്‍ www.fcikerala.org
എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481 2312504
date
- Log in to post comments