ലഹരി വിരുദ്ധ ബോധവത്ക്കരണം അവാര്‍ഡിന് അപേക്ഷിക്കാം
എക്‌സൈസ് വകുപ്പ് ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി'യുടെ ഭാഗമായി മികച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങല്‍ക്ക് അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനതലത്തില്‍ നല്‍കുന്ന അവാര്‍ഡ് ആറ് കാറ്റഗറികളിലായാണ് നല്‍കുന്നത്. മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബ്, സ്‌കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബ് പ്രവര്‍ത്തകര്‍, മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ കോളേജുംലഹരി വിരുദ്ധ ക്ലബ്ബും, മികച്ച കോളേജ് ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍, മികച്ച ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തിയ സംഘടന, മികച്ച സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷ ഫോമുകള്‍ എക്‌സൈസ് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം 201819 വര്‍ഷത്തില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട്, അനുബന്ധ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ രണ്ടിനു മുന്‍പ് ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
- Log in to post comments