ഗവ.പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്
പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സിവില്‍, മെക്കാനിക്, ഇന്‍സ്ട്രുമെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാംക്ലാസ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ യു.ജി.സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫിസിക്കല്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഇന്‍സ്ട്രുമെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീറിംഗ് വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഷയങ്ങള്‍ക്ക് മെയ് 20ന് രാവിലെ 10 നും എന്‍ജിനീയറിംഗ് വിഷയങ്ങള്‍ക്ക് മെയ് 21ന് രാവിലെ 10നും ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂ ദിവസം രാവിലെ 10ന് ബന്ധപ്പെട്ട ഒറിജിനല്‍ രേഖകള്‍ സഹിതം പാലക്കാട് ഗവ.പോളിടെക്‌നിക് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments