Skip to main content

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുകള്‍

 

 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

 

എച്ച്.എസ്.എ സോഷ്യല്‍ സ്റ്റഡീസ്

 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ സോഷ്യല്‍ സ്റ്റഡീസ്, പാര്‍ട് ടൈം മലയാളം ടീച്ചര്‍ തസ്തകികളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 22ന് രാവിലെ 10ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. 

 

വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ 

 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറെ(ഇലക്ട്രോണിക്‌സ്) നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവല്‍സര ഡിപ്ലോമ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 28ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. 

 

ഇംഗ്ലീഷ് അധ്യാപകന്‍

 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എന്റിച്ച് യുവര്‍ ഇംഗ്ലീഷ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. പി.ടി.എയുടെ കീഴില്‍ 6000  രൂപ ശമ്പളത്തിലായിരിക്കും നിയമനം. കംപ്യൂട്ടര്‍ പരിജ്ഞാനം അധികയോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക 12ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 

 

ട്രേഡ്‌സ്മാന്‍ വെല്‍ഡിംഗ്

 

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ വെല്‍ഡിംഗ് തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 28ന് രാവിലെ 11ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. 

date