Post Category
തിരഞ്ഞെടുപ്പ്: പോസ്റ്റൽ ബാലറ്റ് എണ്ണുന്നവർക്കുള്ള പരിശീലനം നൽകി
ആലപ്പുഴ: പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ്, ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് എന്നിവ എണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നൽകി. വരണാധികാരിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. ട്രെയിനിംഗ് നോഡൻ ഓഫീസർ എ. അബ്ദുൽ റഷീദ്, ഐ.റ്റി. കോ- ഓർഡിനേറ്റർ ഷിബു എസ്., എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
date
- Log in to post comments