Post Category
ബോട്ട് സർവ്വീസുകൾ ഇന്ന് മുതൽ മാതാ ജെട്ടിയിൽ നിന്നും
ആലപ്പുഴ: വെള്ളപ്പൊക്കനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ വാടക്കനാലിലെ മാതാ ജെട്ടി മുതൽ പടിഞ്ഞാറോട്ട് ബോട്ട് ജെട്ടിവരെയുള്ള ഭാഗങ്ങളിൽ ആഴം കൂട്ടുന്ന ജോലികൾ ആരംഭിക്കുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഇന്ന് (16.05.2019) മുതൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് സമീപമുള്ള മാതാ ജെട്ടിയിൽ നിന്നും സർവ്വീസ് ആരംഭിച്ച് അവസാനിപ്പിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.
date
- Log in to post comments