Skip to main content

വാഹന ലേലം

ആലപ്പുഴ: അനധികൃതമായി ആറ്റുമണൽ കടത്തിയതിനെ തുടർന്ന് മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്ത കെ.എൽ. 04. ഇസെഡ്. 8765 നമ്പർ വാഹനം മെയ് 30ന് പകൽ 11മണിക്ക് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലേല ദിവസം മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ ഹാജറായി നാലായിരം രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാം.  

 

കമ്പ്യൂട്ടർ പരിശീലനം

 

ആലപ്പുഴ: നെഹ്റു യുവകേന്ദ്രയും എഡ്യുബ്രിഡ്ജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുപ്പതു വയസിൽ താഴെ പ്രായമുള്ള യുവതീ- യുവാക്കൾക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു. പഠനോപകരണങ്ങൾ സൗജന്യമായി ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9846321764, 8589939720.

 

date