Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ð ഡിഗ്രി പ്രവേശനം

   സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍  അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2019-20 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ð കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

 

അടൂര്‍ (0473 4224076), ധനുവച്ചപുരം (0471 2234374), കുണ്ടറ (0474 2580866), മാവേലിക്കര (0479 2304494), കാര്‍ത്തികപ്പള്ളി (0479 2485370), കലഞ്ഞൂര്‍ (04734 272320), പെരിശ്ശേരി (0479 2456499) എന്നീ കോളേജുകളിലാണ് പ്രവേശനം.

 

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റില്‍  www.ihrd.ac.in ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് (പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്നത്) സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അതത്  കോളേജുകളില്‍ അപേക്ഷിക്കാം. കൂടുതല്‍ð വിവരങ്ങള്‍ കോളേജുകളില്‍ð ലഭ്യമാണ്. 

    (കെ.ഐ.ഒ.പി.ആര്‍ 741/19)

date