ബാല പാര്‍ലമെന്റ് സമാപിച്ചു
ജനാധിപത്യ പ്രക്രിയയെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല ബാല പാര്‍ലമെന്റ് സമാപിച്ചു. പേരൂര്‍ കാസാ മരിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ദ്വിദിന പരിപാടിയില്‍ ജില്ലയിലെ വിവിധ ബാലസഭകളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട 78 കുട്ടികള്‍ പങ്കെടുത്തു.
രണ്ടാം ദിനത്തില്‍ കുട്ടികളുടെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുത്തു. ജനയീക പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതിലും അനുബന്ധ ചര്‍ച്ചകളിലും കുഞ്ഞു ജനപ്രതിനിധികള്‍ മികവുകാട്ടി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, എസ്.ഇ.ആര്‍.ടി കോര്‍ ടീം അംഗങ്ങളായ സുഗത, റഷീദ, മന്‍സൂര്‍ എന്നിവരും സന്നിഹിതരായിരുന്നു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, പ്രോഗ്രാം മാനേജര്‍ പി.ആര്‍. രാജേഷ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സംഘാടനത്തില്‍ പങ്കാളികളായി.
- Log in to post comments