Post Category
ജലനിധിയിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ: ഡെപ്യൂട്ടേഷൻ നിയമനം
ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം, കണ്ണൂർ റീജിയണൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകനു 10 വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്ത പ്രവൃത്തിപരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യൂട്ടീവ് എഞ്ചിനീയർ/ ഡെപ്യൂട്ടി ഡവലെപ്മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും.
പി.എൻ.എക്സ്. 1469/19
date
- Log in to post comments